nazeer

പുനലൂർ: ദേശീയപാതയിൽ ചെമ്മന്തൂരിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പുനലൂർ താഴെക്കടവാതുക്കൽ ദാറുൽ സലാമിൽ എസ്.നസീറാണ് (54) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെ മരിച്ചത്. ചെമ്മന്തൂർ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് വരികയായിരുന്ന ബസ് നസീർ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഭാര്യ: റാബിയത്തുൽ അദബിയ. മകൻ: മുഹമ്മദ് അക്റം.