ചവറ: കാരുണ്യദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ 8-ാം വാർഷികാഘോഷം കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ പാരിഷ് ഹാളിൽ നടന്നു. ട്രസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ അംബ്രോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയുടെ ഭാഗമായി മെരിറ്റ് അവാർഡ്, ചികിത്സാ ധനസഹായം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും സംഘടിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തുകയും മെരിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ഐ.ആർ.ഇ ലിമിറ്റഡ് ചീഫ് മാനേജർ ഭക്തദർശൻ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും ഹരിപ്പാട് സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാജു മൈക്കിൾ ചികിത്സാ ധനസഹായ വിതരണവും നിർവഹിച്ചു. ഇടവക വികാരി റവ. ഫാ. ഇ. അജയകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. സേവ്യർ അലോഷ്യസ് കെ.എ.എസ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് രക്ഷാധികാരി വെരി. റവ. ഫാ. ജോളി എബ്രഹാം, ട്രസ്റ്റ് സെക്രട്ടറി മാൽക്കം മയൂരം, ആൻഡ്രൂസ് പീറ്റർ, മേരി ഗിൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.