കൊല്ലം: ജനതാ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി ജനറലായിരുന്ന രാമകൃഷ്‌ണ ഹെഗ്‌ഡേയുടെയും സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ചന്ദ്രശേഖര​ന്റെയും അനുസ്‌മരണവും സെമിനാറും ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഫോറം പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തകിടി കൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡി.എം.എ.സലിം, നിധീഷ് ജോർജ്, ഇബ്രാഹിം കുട്ടി, പ്രൊഫ.മാത്യു ജോൺ കുട്ടനാട്, എ.കെ.രവീന്ദ്രൻ നായർ, കെ. ജോൺ ഫിലിപ്പ്, എം.കെ. ഭാസ്‌കരൻ, കെ.സുര്യദാസ്, അഡ്വ. നരേന്ദ്രനാഥ്, സായ് അനിൽ കുമാർ, സി.ശശിധരൻ, എഫ്. വിൻസെന്റ്, സൗദ ഷാനവാസ്, കെ. സുമംഗല പിള്ള, സൂസമ്മ തോമസ്, എ.അജിത എന്നിവർ സംസാരിച്ചു.