photo
കേരള കർഷക സംഘം കുലശേഖരപുരം സൗത്ത് വില്ലേജ് കമ്മിറ്റിയും സംഘം കൃഷി കൂട്ടായ്മയും സംയുക്തമായി വിളയിച്ച ബന്ദി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ബി.സജീവൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേരള കർഷക സംഘം കുലശേഖരപുരം സൗത്ത് വില്ലേജ് കമ്മിറ്റിയും സംഘം കൃഷിക്കൂട്ടായ്മയും സംയുക്തമായി നടത്തിയ ബന്ദി പൂക്കളുടെ വിളവെടുപ്പ് നടന്നു. കർഷക സംഘം ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. സജീവനാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.

കുലശേഖരപുരം കൃഷി ഓഫീസർ സബ്നയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, ഏരിയ ട്രഷറർ ആർ. മുരളിധരൻ പിള്ള, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. അബ്ദുൾ സലിം, ട്രഷറർ യശോധരൻ, സംഘം കൃഷിക്കൂട്ടായ്മ സെക്രട്ടറി വി. സൈജുകുമാർ, അംഗങ്ങളായ എസ്. അനന്തൻ പിള്ള, എൻ. കൃഷ്ണകുമാർ, എസ്. സേതുകുമാർ, ജയന്തി, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.