കരുനാഗപ്പള്ളി: പുതിയകാവ് ശ്രീനീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഋഷി മണ്ഡപത്തിന്റെ ഒന്നാം വാർഷികാഘോഷവും ചികിത്സാ ധനസഹായ വിതരണവും നടന്നു. ഡോ.വള്ളിക്കാവ് മോഹൻദാസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് രവികുമാർ ചേരിയലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ. വി.എൻ. വിജയൻ, പ്രൊഫ.ഡോ.വി.പ്രമീളകുമാരി, എൻ.എസ്.എസ് കരയോഗം സെക്രട്ടറി ആർ. രഞ്ജിത് ലാൽ, എസ്.എൻ.ഡി.പി യോഗം ശാഖാ അംഗം രാധാമണി, ട്രസ്റ്റ് സെക്രട്ടറി എം. പ്രസന്നകുമാർ, മുൻ ഡെപ്യൂട്ടി കളക്ടർ ഹരിദാസ്, ട്രസ്റ്റ് മെമ്പർ എം. മോഹൻകുമാർ, ട്രഷറർ എം.എസ്. രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.