കൊല്ലം: ശരീരത്തിന്റെ ഒരുവശത്തെ തളർച്ച കാര്യമാക്കാതെ തന്റെ അമ്മയെ മനസിൽ ധ്യാനിച്ച് എഴുതിത്തുടങ്ങുമ്പോൾ തനിക്ക് ശക്തി വരുമെന്നും ജീവനുള്ള കാലത്തോളം എഴുത്ത് തുടരുമെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി. കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ അച്ചാണി രവി കാരുണ്യ അവാർഡ് മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രദീപ് ആശ്രാമം, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, പ്രോഗ്രാം ചെയർമാൻ പ്രൊഫ. ജി.മോഹൻദാസ്, ജോ.സെക്രട്ടറി കെ.സുന്ദരേശൻ, ട്രഷറർ എം.ക്ലീറ്റസ് എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി അച്ചാണി രവി നിർമ്മിച്ച സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഗാന സ്മൃതി നടന്നു.