കൊല്ലം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും എഴുത്തുകാരനും ചലച്ചിത്രതാരവുമായ പ്രേംകുമാർ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും പള്ളിക്കൂടം ടി.വിയുടെയും പ്രവർത്തനങ്ങളുടെ അംബാസഡറുമായി ചുമതലയേറ്റു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ.സുഗതൻ ചെയർമാനായും ജുനൈദ് കൈപ്പാണി പ്രോഗ്രാം കോ ഓഡിനേറ്ററായുമാണ് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
ലോകത്തെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ചെയർമാനും സുഗതൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലാണ് പള്ളിക്കൂടം ടി.വി. വരും തലമുറകളിൽ നന്മയുടെ വെളിച്ചം വിതറുന്ന ഈ പ്രസ്ഥാനങ്ങളുടെ ക്രിയാത്മകവും ചലനാത്മകവുമായ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന് പ്രേംകുമാർ പറഞ്ഞു.