പുനലൂർ: എസ്.എൻ.ഡി.പി. യോഗം പുനലൂർ യൂണിയനിലെ ഐക്കരക്കോണം 315-ാം നമ്പർ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ഗുരുദേവ മന്ദിര പ്രാർത്ഥനാ മണ്ഡപ സമർപ്പണവും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ 9ന് പുനലൂർ യൂണിയൻ ഓഫീസിൽ വെച്ച് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ശാഖാ ഭാരവാഹികൾക്ക് കൈമാറും. തുടർന്ന് പ്രാർത്ഥനാ മന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പുഷ്പാലംകൃതമായ വാഹനത്തിൽ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിഗ്രഹം ഐക്കരക്കോണം ഗുരുദേവ മന്ദിരത്തിലെത്തിക്കും. നാളെ രാവിലെ 8.50നും 9.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രം മേൽശാന്തി ശ്രീജിത് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഗുരുദേവ മന്ദിര സമർപ്പണവും ശാഖാ പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ പ്രാർത്ഥനാ മണ്ഡപത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. രാവിലെ 11.15ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ക്യാപ്റ്റൻ എസ്. മധുസൂദനൻ അദ്ധ്യക്ഷനാകും. സെക്രട്ടറി എസ്.വി.ദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വിഗ്രഹശില്പി രാജു തൃക്കാക്കര, ഗുരുമന്ദിര നിർമ്മാണശില്പി പ്രഭാകരൻ, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹൻ റോയി, മുരളിയ ഫൗണ്ടേഷൻ മുരളീധരൻ, ചെയർമാൻ വെസ്റ്റ് ഓഷ്യാനിക് ഗ്രൂപ്പ് കെ.എസ്. അജിത് കുമാർ, ഏരീസ് ഗ്രൂപ്പ് എം.ഡി എൻ പ്രഭിരാജ്, എൻജിനീയർ ആർ.രാജേഷ്, കൺസ്ട്രക്ഷൻ സൂപ്പർവൈസർ പി.കെ.ശശി എന്നിവരെ ചടങ്ങിൽ ആദരിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.പുഷ്പലത മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഗുരുദേവ സന്ദേശം നൽകും. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ സംഘടനാ വിശദീകരണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. സതീഷ്കുമാർ, ജി. ബൈജു തുടങ്ങിയവരും മറ്റ് ഭാരവാഹികളും സംസാരിക്കും. യൂണിയൻ പ്രതിനിധി ബി. ചന്ദ്രബാബു സ്വാഗതവും ശാഖാ വനിതാ സംഘം പ്രസിഡന്റ് അഞ്ജു സുനിൽ നന്ദിയും പറയും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.