അഞ്ചൽ: മാതൃകാ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയ അഞ്ചൽ എൻ.എച്ച്.എം പി.എച്ച് സെന്ററിലെ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കെ.എൽ.ജെസിയെ അഞ്ചൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇത് സംബന്ധിച്ച് പനയഞ്ചേരിയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം തോയിത്തല മോഹനൻ അദ്ധ്യക്ഷനായി. യോഗം ഉദ്ഘാടനവും ഉപഹാര സമർപ്പണവും ലയൺസ് ഇന്റർനാഷണൽ സോൺ ചെയർമാൻ ടോണി മാത്യു ജോൺ ശംകരത്തിൽ നിർവഹിച്ചു. സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, ഫസിൽ അൽ അമാൻ, പി.ദിലീപ് പാലമുക്ക്, ബി.മോഹൻ കുമാർ, പ്രസാദ് പടിഞ്ഞാറ്റിൻകര, എൻ. ശ്രീകുമാർ, സാം പനച്ചവിള തുടങ്ങിയവർ പങ്കെടുത്തു.