കൊല്ലം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) കൊല്ലം ജില്ല വനിതാ സബ് കമ്മിറ്റി നടത്തി​യ ധർണ സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ക്രിമിനൽ സ്വഭാവമാണ് മാങ്കൂട്ടത്തിനുള്ളത് എന്ന് വെളിപ്പെട്ട സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു മാർഗ്ഗമില്ല. കൊല്ലം എം.പിയുടെ പ്രതികരണം അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമുണ്ട്. എം.എൽ.എ കുറ്റക്കാരനാണെന്ന് കോൺഗ്രസ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ വെള്ള പൂശുന്ന നിലപാട് സ്വീകരിക്കുന്ന വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇരട്ടത്താപ്പ് നയമാണ് സ്വീകരി​ക്കുന്നതെന്ന് മേഴ്സി​​ക്കുട്ടി അമ്മ പറഞ്ഞു. പി. ശശികല, ജി.ആർ. ഷീന, എം. മഞ്ജുഷ, മിനി ലാൽ എന്നിവർ നേതൃത്വം നൽകി.