കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ ഓണാഘോഷത്തിന് തുടക്കമായി. കൈകൊട്ടിക്കളിയും തിരുവാതിരയും നാടൻപാട്ടും കസേരകളിയുമൊക്കെയാണ് ഫാക്ടറികളിൽ പുരോഗമിക്കുന്നത്. ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചിരുന്നു. ചിറ്റുമല, തലശ്ശേരി, പാൽക്കുളങ്ങര, കല്ലുംതാഴം ഫാക്ടറികളിലെ തൊഴിലാളികളും ഓണം ആഘോഷിച്ചു. ഇന്ന് മൈനാഗപ്പള്ളി, ആദിനാട്, ഇളമ്പള്ളൂർ, കരിമുളയ്ക്കൽ, കുന്നത്തൂർ, കടയ്ക്കൽ, നാളെ അയത്തിൽ, കിളിമാനൂർ, പരുത്തുംപാറ, 29ന് കായംകുളം, നൂറനാട്, കണ്ണനല്ലൂർ, പുത്തൂർ, ഭരണിക്കാവ്, 30ന് കൊട്ടിയം, കിളികൊല്ലൂർ, ഇടമുളയ്ക്കൽ, മേക്കോൺ, തെറ്റിക്കുഴി, ഇരവിപുരം, കാഞ്ഞാംകാട്, സെപ്തംബർ ഒന്നിന് ചെങ്ങമനാട്, 2ന് പുല്ലൂർ എന്നിവിടങ്ങളിൽ ഓണാഘോഷം നടക്കും.