കൊല്ലം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ട് സർവീസ് സീ അഷ്ടമുടി ബോട്ട് ഈവനിംഗ് സർവീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് എം.മുകേഷ് എം.എൽ.എ നിർവഹിക്കും. അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഓണത്തോട് അനുബന്ധിച്ച് 29 മുതൽ വൈകിട്ട് 4.30 മുതൽ 7 വരെയാണ് സായാഹ്ന ട്രിപ്പ്. താഴത്തെ നിലയിൽ 400 രൂപയും മുകളിലത്തെ നിലയിൽ 500 രൂപയുമാണ് ടിക്കറ്റ് ചാർജ്. കുടുംബശ്രീയുടെ ഫുഡ് കൗണ്ടറും ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലം സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡി.ജയേഷ് കുമാർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം.സുജിത്ത്, ജലഗതാഗത വകുപ്പ് മെക്കാനിക്കൽ എൻജിനിയർ എം.വി.അരുൺ, ജൂനിയർ സൂപ്രണ്ട് എസ്.അനിൽ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് മാഹിൻ അഷ്ടമുടി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ബുക്കിംഗ് നമ്പർ: 9400050390