കൊല്ലം: ജില്ലയിലെ ലോറികളിൽ ഡ്രൈവർ, ക്ലീനർ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ 2024 -25 വർഷത്തെ ബോണസ് സംബന്ധിച്ച് ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ ഡ്രൈവർക്ക് 14,500 രൂപയും ക്ലീനർക്ക് 13,300 രൂപയും നൽകാൻ തീരുമാനിച്ചു. 30ന് മുമ്പ് നൽകണം. തൊഴിലുടമ പ്രതിനിധി എസ്.അജയകുമാർ, തൊഴിലാളി സംഘടന പ്രതിനിധികളായ കെ.ശിവരാജൻ, അജിത്ത് അനന്തകൃഷ്ണൻ, കുരീപ്പുഴ ഷാനവാസ് എന്നിവർ പങ്കെടുത്തു.