കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിലെ അഞ്ചുവർഷ തത്വം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും അടിയന്തരമായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കണമെന്നും ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ ആവശ്യപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഹോട്ടൽ ഷാ ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബി.മനു അദ്ധ്യക്ഷനായി. ലെഫ്ടനന്റ് ജനറൽ ശരത്ത്ചന്ദ് അനുഗ്രഹ പ്രഭാഷണവും ബി.ജെ.പി മുൻ സംസ്ഥാന ട്രഷറർ എം.എസ്.ശ്യാംകുമാർ മുഖ്യപ്രഭാഷണവും നടത്തി. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള, ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, പെൻഷണേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പി.മഹാദേവകുമാർ, തേവള്ളി പ്രദീപ്, അർക്കന്നൂർ രാജേഷ്, ബി.എസ്.പ്രദീപ്, ഡോ.ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു. ലെഫ്ടനന്റ് ജനറൽ ശരത്ത്ചന്ദിനെ സ്വാഗതസംഘം ചെയർമാനായും ഡോ. വി.അംബുവിനെ സ്വാഗതസംഘം ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. കൊല്ലത്തെ വിവിധ സർവീസ് സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.