കൊട്ടാരക്കര: പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെയും മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെയും സഹകരണത്തോടെ പത്തനാപുരം എൻ.എസ്.എസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഓണം ഫെസ്റ്റും ഫ്ലവർഷോയും മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പത്തനാപരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.തുളസി പത്തനാപുരം അദ്ധ്യക്ഷനായി. ഓണം ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര പ്ളേ ബാക്ക് സിംഗർ ഷിബിന റാണി ഉദ്ഘാടനം ചെയ്തു.ഫെസ്റ്റ് സെപ്തംബർ 22ന് സമാപിക്കും. ഫ്ലവർ ഷോയ്ക്കൊപ്പം വിവിധ കലാ പരിപാടികളും നടക്കും. ഫുഡ് ഫെസ്റ്റും കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും പെറ്റ് ഷോ, അക്വാഷോ,കൺസ്യൂമർ എക്സ്പോ, ഫർണിച്ചർ മാൾ തുടങ്ങിയവ ഓണം ഫെസ്റ്റിന്റെ മാറ്റു കൂട്ടും. 35000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ഫ്ളവർഷോയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് വത്യസ്തമായ ചെടികളും പൂക്കളും അണിനിരക്കും. സോമരാജൻ പിറവന്തൂർ, അശോകൻ പട്ടാഴി, കലാദേവി തലവൂർ, ആനന്ദവല്ലി , ആരോമൽ ഉണ്ണി, കോഴിക്കോട് സ്നേഹ ഇവന്റ്സ് മാനേജ്മെന്റ് അംഗങ്ങളായ അനീഷ് , അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.