കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആത്മോപദേശ ശതകം ആലാപന മത്സരത്തിൽ ഗ്രൂപ്പ് ഇനത്തിൽ പട്ടത്താനം 450-ാം നമ്പർ വനിതാസംഘം
ജേതാക്കളായി. മായ ശാന്തകുമാർ നയിച്ച ടീമിൽ ഷീജ, രഹ്ന സജീവ്, ലൈല ബാബു, സനൂജ, വത്സല എന്നിവർ പങ്കെടുത്തു.