photo
എസ്.എൻ.ഡി.പി യോഗം ആദിനാട് മധ്യം 568-ം നമ്പർ ശാഖയിൽ 9-ം മതു ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സമീപം.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് മദ്ധ്യം 568-ാം നമ്പർ ശാഖയുടെ ഒമ്പതാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ശാഖാ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ ഉദ്ഘാടനം ചെയ്തു.

ചികിത്സാ ധനസഹായ വിതരണം യൂണിയൻ സെക്രട്ടറി എ. സോമരാജൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. യോഗം ബോർഡ് അംഗം കെ.ജെ. പ്രസേനൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശാഖാ പ്രസിഡന്റ് കെ.ബി. സുഗതൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എസ്. ഷാലി, യൂണിയൻ കൗൺസിലർ വി.എം. വിനോദ് കുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി, വനിതാസംഘം ശാഖാ പ്രസിഡന്റ് ഡി.സുധ, സെക്രട്ടറി എസ്.ഷീജ, ട്രഷറർ വി.മണി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ. അശോകൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ. ചന്ദ്രൻ നന്ദിയും പറഞ്ഞു.