തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതന സാംബശിവൻ സ്മൃതി സംഗമം സംഘടിപ്പിച്ചു. കന്നേറ്റി ശ്രീ ധന്വന്തരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാഥികൻ ആലപ്പി രമണൻ സ്മൃതി സംഗമത്തിന്റെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറഞ്ഞു. തൊടിയൂർ വസന്തകുമാരി, തോപ്പിൽ ലത്തീഫ് ,ഫാത്തിമ താജുദ്ദീൻ, ഡി.മുരളീധരൻ, ഡി.വിജയലക്ഷ്മി, ആർ.മോഹനൻ, എ. നസീൻ ബീവി, ജലജ വിശ്വം എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.