കൊല്ലം: കഴിഞ്ഞ ജനുവരി 4ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് യാത്ര ഇന്ന് മുതൽ ജില്ലയിൽ പര്യടനം നടത്തും. 15 വരെയാണ് യാത്ര. ജില്ലാതല ഉദ്ഘാടനം രാവിലെ പത്തനാപുരം ടൗണിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. സ്ത്രീകൾക്കും ജനങ്ങൾക്കും എതിരായ പലവിധ പീഡനങ്ങൾ അവസാനിപ്പിക്കുക, ലഹരിയുടെ കുത്തൊഴക്ക് തടയുക, ആശമാരുടെ നിരാശ മാറ്റുക, പിൻ വാതിൽ അടച്ച് മുൻവാതിൽ തുറക്കുക, അഴിമതി ആറാട്ട് അവസാനിപ്പിക്കുക, ജനങ്ങളെയും സർക്കാരിനെയും കടക്കെണിയിലാക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക, വന്യജീവികളിൽ നിന്നും തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശനൻ അറിയിച്ചു