ഓയൂർ: സി.പി.എമ്മിന്റെ ആദ്യകാല നേതാവും വെളിനല്ലൂർ മുൻ ലോക്കൽ സെക്രട്ടറിയുമായ രവി സുധാലയത്തിൽ വി.എൻ.രവീന്ദ്രൻ (87) നിര്യാതനായി. നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. ഭാര്യ: പരേതയായ സുധാദേവി (റിട്ട. ജീവനക്കാരി, വെളിനല്ലൂർ സഹകരണ ബാങ്ക്). മക്കൾ: സുധീഷ് രവി (വി.എഫ്.പി.സി.കെ, തൃശൂർ), അജീഷ് രവി (ട്രൈബൽ ഡിപ്പാർട്ട്മെന്റ്), ആർ.എസ്.ജിഷ (ഹയർ സെക്കൻഡറി അദ്ധ്യാപിക). മരുമകൾ: പ്രിയ സുധീഷ് (ഹയർ സെക്കൻഡറി അദ്ധ്യാപിക, അഞ്ചൽ).