photo
യു.ഡി.എഫിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ ജനകീയ മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ അഴിമതിക്കും വികസനമുരടിപ്പിനുമെതിരെ യു.ഡി.എഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്നലെ രാവിലെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി നഗരസഭയ്ക്ക് മുന്നിൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ആർ. ദേവരാജൻ അദ്ധ്യക്ഷനായി. കെ.ജി.രവി നഗരസഭയ്ക്ക് എതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. എം.അൻസാർ, തൊടിയൂർ രാമചന്ദ്രൻ, താഷ്കന്റ് കാട്ടിശ്ശേരിൽ, പി.രാജു, ആർ.രാജശേഖരൻ, ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, പി.സോമരാജൻ, സുരേഷ് പനക്കുളങ്ങര, ജോയി വർഗീസ്, സുനിത സലിംകുമാർ, ചിറ്റുമൂല നാസർ, നജീബ്മണ്ണേൽ, എ.സുദർശനൻ, തേവറ നൗഷാദ്, അഡ്വ.ടി.പി. സലിംകുമാർ, ബേബി ജെസ്ന, എസ്. ജയകുമാർ, സിംലാൽ, എം.എസ്.ഷൗക്കത്ത്, അൻവർ തുടങ്ങിയവർ സംസാരിച്ചു.