shinisan
വാളക്കോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലെ പൂർവ വിദ്യാർത്ഥി ഷൈനി സന്തോഷ് നൽകിയ മിനി പാർക്കിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ കെ.പുഷ്പലത നിർവഹിക്കുന്നു

പുനലൂർ: വാളക്കോട് ഗവ. എൽ.പി സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഓണസമ്മാനമായി കുട്ടികൾക്ക് മിനി പാർക്ക് നിർമ്മിച്ച് നൽകി. ഷൈനി സന്തോഷ് എന്ന പൂർവ വിദ്യാർത്ഥിനിയാണ് സ്വന്തം മാതാപിതാക്കളായ സുധീർ-ഗീത ദമ്പതികളുടെ ഓർമ്മയ്ക്കായി സ്കൂളിൽ മിനി പാർക്ക് നിർമ്മിച്ച് നൽകിയത്. അത്തം നാളിൽ പാർക്ക് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം ഈ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൈനി ഇൻഷുറൻസ് പരിരക്ഷയും നൽകിയിരുന്നു. ചടങ്ങ് പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർമാരായ വി.പി. ഉണ്ണികൃഷ്ണൻ, ഡി. ദിനേശൻ, എസ്. സതീഷ്, ഷാഹിദ, അഡ്വ. പി.എ. അനസ്, സി.പി.എം നേതാവ് എസ്. രാജേന്ദ്രൻ നായർ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്ക് ഓണസദ്യയും നൽകി. ഷൈനിയുടെ ഭർത്താവ് സന്തോഷ് സി ആൻഡ് സി അസോസിയേറ്റ്സ് എന്ന സ്ഥാപനം നടത്തുന്നു.