കൊല്ലം: കേരള റോൾ ബാൾ അസോസിയേഷന്റെ നേത‌ൃത്വത്തിൽ സംഘടിപ്പിക്കുന്ന 21-ാമത് കേരള റോൾ ബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 31 വരെ അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയുടെ ഇൻഡോർ റോൾബാൾ കോർട്ടായ പുന്തലത്താഴം എസ്.എം.ഡി പബ്ലിക് സ്കൂളിലെ എ.എസ്.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ ആശംസകൾ നേരും. എം.മുകേഷ് എം.എൽ.എ, കെ.ആർ.ബി.എ സംസ്ഥാന പ്രസിഡന്റ് ഡോ.രാജ്മോഹൻ പിള്ള, ക്വയ്ലോൺ പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രതാപ് നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ക്യു.എ.സി പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ അമ്പലക്കര, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാർ, എസ്.എം.ഡി പബ്ലിക് സ്കൂൾ സെക്രട്ടറി സതീശൻ, ഒളിമ്പിക്സ് അസോ. സീനിയർ വൈസ് പ്രസിഡന്റ് ഡോ. രാമഭദ്രൻ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ നായർ, ഡോ. രാമഭദ്രൻ, ജി.ലാൽ, മറ്റു പൗരപ്രമുഖർ തുടങ്ങിയവർ സമ്മാനദാനം നിർവഹിക്കും.

31ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ആർ.ബി.എ സംസ്ഥാന പ്രസിഡന്റ് ഡോ. രാജ്മോഹൻ പിള്ള, സെക്രട്ടറി എസ്.സജി, ട്രഷറർ നാസർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജീവൻ ജിത്ത് ജോസ്, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഗോകുൽ ഉദയൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.