കൊല്ലം: മേവറത്ത് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ശാഖ ഉദ്ഘാടനം ഇന്നു രാവിലെ 11ന് നെറ്റ് വർക്ക് 1 ജനറൽ മാനേജർ സുശിൽ കുമാർ നിർവഹിക്കും. മേവറം മുണ്ടുചിറ ക്ഷേത്രത്തിന് സമീപം എസ്.വി അവന്യുവിലാണ് ശാഖ. ഡെപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മുക്തൻ, റീജിയണൽ മാനേജർ ജി.എൽ. ശ്രീജിത്ത്, ബ്രാഞ്ച് മാനേജർ ഐ. ഷൈമമോൾ തുടങ്ങിയവർ പങ്കെടുക്കും