dd

കൊല്ലം: ബാങ്കോക്കിൽ നടന്ന 57 -ാമത് ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക്‌ ചാമ്പ്യൻഷിപ്പിൽ പുരുഷ അത്‌ലറ്റിക് ഫിസിക്കിൽ വെള്ളി മെഡൽ നേടിയ അഖിലിനെ, കൊല്ലം ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഏക്സ്.ഏണസ്റ്റ് ആദരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സി. മെമ്പർ രാധാകൃഷ്ണൻ, ഒളിമ്പിക്‌ അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, യുവജന സംരക്ഷണ സമിതി അംഗം അഡ്വ. ഷബീർ, വേൾഡ് ചാമ്പ്യൻ സുരേഷ് കുമാർ, കെ.ബി.ബി.എഫ്.എ ചെയർമാൻ പ്രദീപ്, പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി സുരേഷ്, ട്രഷറർ പ്രസന്നൻ, സ്‌പോർട്‌സ് കൗൺസിൽ നോമിനി അജിത്ത്, സീന മുരുകൻ എന്നിവർ ആശംസകൾ അർപ്പിച്ചു.