thakkol-
റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ ഈസ്റ്റ് ഉദയകിരൺ 2 പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പി. സി. വിഷ്ണുനാഥ് എം.എൽ.എ നിർവ്വഹിക്കുന്നു

കൊല്ലം: റോട്ടറി ഡിസ്ട്രിക്ട് 3211 ഉദയകിരൺ 2 പ്രോജക്ടിന്റെ ഭാഗമായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ ഈസ്റ്റും ചേർന്ന് മുഖത്തലയിൽ രതീഷിനും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകി.

രോഗിയായ രതീഷിനും ഭാര്യയ്ക്കും ഹൈസ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾക്കും ഇതോടെ അടച്ചുറപ്പുള്ളൊരു വീട്ടിൽ അന്തിയുറങ്ങാൻ വഴിതെളിഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ ഈസ്റ്റ് മുൻ പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷനായി. ഉദയകിരൺ ഡിസ്ട്രിക്ട് പ്രോജക്റ്റ് ചെയർമാൻ കേണൽ കെ.ജി. പിള്ള, റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ വിപിൻ കുമാർ, കുര്യൻ ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.