കൊല്ലം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി പ്രദർശന വിപണന മേള ആശ്രാമം മൈതാനത്ത് ഇന്ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ആദ്യവില്പന നടത്തും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനാകും. ജില്ലയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. സെപ്തംബർ 3ന് മേള സമാപിക്കും.