കൊല്ലം: ഉളിയക്കോവിൽ സർവ്വീസ് സഹകരണ ബാങ്കിൽ കൺസ്യൂമർഫെഡിന്റെ ഓണം വിപണന മേള ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗവും മുൻ മേയറുമായ അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ ഉളിയക്കോവിൽ ശശി, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എസ്. സജിത്ത്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.ജി. കൃഷ്ണൻ, സി. ഉണ്ണിക്കൃഷ്ണൻ, മുൻ കൗൺസിലർ സി.എം. ജയ എന്നിവ പങ്കെടുത്തു.