കടയ്ക്കൽ: ഘോഷയാത്രയും വടംവലിയുമായി കശുഅണ്ടി വികസന കോർപ്പറേഷൻ (കാപ്പക്‌സ്) ഫാക്ടറിയിൽ തൊഴിലാളികൾ ഓണാഘോഷം നടത്തി. മുൻ കാപ്പക്‌സ് ചെയർമാൻ എസ്. സുദേവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കൈകൊട്ടിക്കളി, കണ്ണുകെട്ടി കലം തല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. തൊഴിലാളികൾക്കും അവരുടെ മക്കൾക്കും പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അടച്ചിട്ട ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണത്തിന് 2500 രൂപ വീതം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൊഴിലാളികൾ ലഡു വിതരണം നടത്തി. ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിംഗ് തൊഴിലാളികളുടെ ടീമുകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ ഷെല്ലിംഗ് വിഭാഗം തൊഴിലാളികൾ വിജയികളായി.