കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ മോദക നിവേദ്യം പുറത്ത് വില്പന നടത്തിയത് വിവാദമായി. ഭക്തജനങ്ങൾ തടഞ്ഞതോടെ വിജിലൻസ് പരിശോധന നടത്തി. പുലർച്ചെ ക്ഷേത്ര ദർശനത്തിനെത്തിയവരാണ് ക്ഷേത്രത്തിന് പുറത്ത് സ്വകാര്യ ഗോഡൗണിന് മുന്നിൽ മോദക വഴിപാട് വില്പന നടത്തുന്നത് ശ്രദ്ധിച്ചത്.

ഇവർ വിവരം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അറിയിച്ചതോടെ നടത്തിയ പരിശോധനയിൽ ഗോഡൗണിൽ ചാക്കുകണക്കിന് മോദകം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് ദേവസ്വം വിജിലൻസിനെ വിവരം അറിയിച്ചു. 30 രൂപയ്ക്ക് ദേവസ്വം രസീതിൽ നൽകുന്ന മോദകം പുറത്ത് 40 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാണ് മോദക നിർമ്മാണ ചുമതല. വിജിലൻസ് അന്വേഷണം ആരംഭിച്ചു.