കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിന്റെ അമ്മൻ നടയിലെ ഹെഡ് ഓഫീസിലും പ്രതിഭ ജംഗ്ഷനിലെ കടപ്പാക്കട ശാഖയിലും ഓണച്ചന്ത ആരംഭിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രേം ഉഷാർ, അനിൽ കുമാർ, ഷാനവാസ്, കൃഷ്ണ കുമാർ, ഷീമ, ഉമ, ഡെസ്റ്റിമോണ, സെക്രട്ടറി അജിത് ബേബി എന്നിവർ സംസാരിച്ചു. 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. കടപ്പാക്കട, അമ്മൻ നട, വടക്കേവിള ഡിവിഷനുകളിലെ ബാങ്ക് അംഗങ്ങളും ഇടപാടുകാരും പൊതു ജനങ്ങളും റേഷൻ കാർഡുമായി വന്നാൽ 12 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡി നിരക്കിൽ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.ആർ. രാഹുൽ അറിയിച്ചു. സെപ്തംബർ 4 വരെ പ്രവർത്തിക്കും.