avinash

കൊല്ലം: കൊല്ലം നഗരത്തിൽ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിലായി. മങ്ങാട് കിളികൊല്ലൂർ നാഗരുകാവിന് സമീപം മാനവ നഗർ -39 വയലിൽ വീട്ടിൽ അവിനാഷാണ് (26) പിടിയിലായത്. ഈമാസം രാവിലെ 11 ഓടെയാണ് വിപണിയിൽ 5 ലക്ഷം രൂപ വിലയുള്ള 75 ഗ്രാം എം.ഡി.എം.എയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ അറസ്റ്റിലായത്. ഇയാൾ ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങിയത് കൊല്ലം നഗരത്തിൽ വിൽപ്പന നടത്തുന്ന അവിനാഷിന് നൽകാനാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടിരുന്നു. അഖിൽ കൊണ്ടുവരുന്ന എം.ഡി.എം.എ കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത് അവിനാഷാണ്. ഇയാൾ നേരത്തെയും എം.ഡി.എം.എ കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. റിമാൻഡ് ചെയ്തു.