ചാത്തന്നൂർ : ചാത്തന്നൂർ റീജിയണൽ സർവീസ് സഹ. ബാങ്കിന്റെ മമ്പള്ളിക്കുന്നം, കാരംകോട്, കൊച്ചാലുംമൂട് ശാഖകളിൽ ഓണവി​പണി​ ആരംഭി​ച്ചു. ബാങ്ക് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി എ. ദീപാറാണി, ഡയറക്ടർമാരായ സുരേഷ് ബാബു, സഞ്ജയൻ പി.നായർ, എ.ആർ. സബീന, ഡി. ഗിരികുമാർ, എ.എസ്. ഷൈനാസ്, ബ്രാഞ്ച് മാനേജർ ജൂലി എസ്.പ്രകാശ് എന്നിവർ ചേർന്ന് വിപണനോദ്‌ഘാടനം നിർവ്വഹിച്ചു. മാമ്പള്ളിക്കുന്നത്ത്‌ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ആർ. അനിൽ കുമാർ അദ്ധ്യക്ഷനായി. കാരംകോട് ബ്രാഞ്ചിൽ സന്തോഷ്‌ കുമാർ, അനീഷ്, മഹേഷ്‌, പ്രീത എന്നിവരും കൊച്ചാലുംമൂട്ടിൽ സജിചന്ദ്രൻ, സി.പി. ദേവകി അമ്മ, റിനു മാത്യു, മഞ്ജുഷ എന്നിവരും ഉദ്ഘാടനം നിർവ്വഹിച്ചു.