lala
പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ എച്ച്.എസിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഒഫ് സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കുണ്ടറ: പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ എച്ച്.എസിന് അനുവദിച്ച പുതിയ സ്കൂൾ ബസ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു.

പ്രേമചന്ദ്രന്റെ എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം ചെലവഴിച്ചാണ് ബസ് നൽകിയത്. പാവപ്പെട്ട കുട്ടികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച മാനേജരുടെ സാമൂഹ്യപ്രതിബദ്ധത കണക്കിലെടുത്താണ് എം.പി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് രമ്യാ ബിനു അദ്ധ്യക്ഷത വഹിച്ചു. എം.പി.യെ സ്കൂൾ മാനേജർ ഡോ. എൻ. വിനോദ് ലാൽ എം.പിയെ ആദരിച്ചു. ഹെഡ്മാസ്റ്റർ ജി.എസ്. സുനിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എം. റഹീം, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിഷ അനിൽ, നെടുമ്പന പഞ്ചായത്ത് അംഗം ഷീലാ മനോഹരൻ എന്നിവർ സംസാരിച്ചു. സ്റ്റഫ് സെക്രട്ടറി അതുൽ മുരളി നന്ദി പറഞ്ഞു.