ku

കൊല്ലം: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നെടുമൺകാവ് - കരീപ്ര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ടിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ആദ്യ വില്പന നടത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സമ്മ തോമസ്, കരീപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, കരീപ്ര ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ്.ഓമനക്കുട്ടൻ, വെളിയം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ബി.പ്രകാശ്, വിവിധ ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, സി.ഡി.എസ് പ്രതിനിധികൾ, കരീപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി ജോൺ, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി.ഉന്മേഷ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ വിഷ്ണു പ്രസാദ്, മീന മുരളീധരൻ, സി.ഡി.എസ് അക്കൗണ്ടന്റ് ബീന എന്നിവർ പങ്കെടുത്തു. കരീപ്ര സി.ഡി.എസ് ചെയർപേഴ്സൺ ജെ.മിനിമോൾ നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന ശേഷം ശിവ ഗംഗ ഡാൻസ് സ്കൂൾ അംഗങ്ങളുടെ നേതൃത്വത്തിൽ നൃത്ത നൃത്യങ്ങൾ എന്ന പേരിൽ നൃത്ത പരിപാടികളും അരങ്ങേറി. സെപ്തംബർ 2 വരെയാണ് മേള. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് മേള.