phot
പത്തനാപുരം-പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പത്തുപറ പാലത്തിന്റെ തക‌ർന്ന കൈവരികൾ സ്ഥാപിച്ച് തുടങ്ങിയപ്പോൾ

പത്തനാപുരം: പത്തനാപുരം-പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വിളക്കുവെട്ടം-പത്തുപറ റോഡിലെ പാലത്തിന്റെ തകർന്ന കൈവരികളുടെ നവീകരണ ജോലികൾ ആരംഭിച്ചു. പത്തനാപുരം എം.എൽ.എയും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ നിർമ്മാണം. 2023-ൽ പെയ്ത കാലവർഷത്തിലെ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്നത്. ഈ പാലത്തിന് ഉയരം കുറവായതിനാൽ വെള്ളപ്പൊക്ക സമയത്ത് വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. ഇതാണ് കൈവരികൾ തകരാൻ കാരണം. കൈവരികൾ തകർന്നതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാർ, പ്രത്യേകിച്ച് സ്കൂൾ ബസുകളിലെ കുട്ടികൾ, കടുത്ത ആശങ്കയിലായിരുന്നു. ഈ അപകടസാദ്ധ്യത കണക്കിലെടുത്താണ് പുതിയ കോൺക്രീറ്റ് കൈവരികൾ പണിയുന്നത്.

യാത്രാദുരിത്തിന് പരിഹാരം

ചാലിയക്കര ആറിന് കുറുകെ പാലമില്ലാതിരുന്നത് കാരണം പിറവന്തൂർ പഞ്ചായത്തിലെ കറവൂർ, അടക്കാമൺ, ചണ്ണക്കാമൺ, ചെരിപ്പിട്ടകാവ് തുടങ്ങിയ സ്ഥലങ്ങളിലെ മലയോരവാസികൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ടൗണുകളിൽ എത്തേണ്ടിയിരുന്നത്. ഈ യാത്രാദുരിതത്തിന് പരിഹാരമായി രണ്ട് വർഷം മുമ്പാണ് 99 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ പുതിയ പാലം നിർമിച്ചത്. 36 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമായിരുന്നു പാലത്തിന്റെ നിർമ്മാണം.

പാലത്തിന്റെ ചരിത്രം