കരുനാഗപ്പള്ളി : കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണച്ചന്തയ്ക്ക് കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. വിജയൻപിള്ള ആദ്യ വില്പന നിർവഹിച്ചു. ഭരണസമിതി അംഗം സദാനന്ദൻ കരിമ്പാലിൽ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ പി.എൻ.മുത്തുകൃഷ്ണൻ, ഗോപൻ, അമൃത, സുജി, ബാങ്ക് സെക്രട്ടറി ബി.ഗംഗ തുടങ്ങിയവർ പങ്കെടുത്തു. അരി, പച്ചരി, പഞ്ചസാര, പയർ, കടല, ഉഴുന്ന്, തുവര, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ 26 ഇനങ്ങളാണ് സഹകരണ ഓണച്ചന്തയിൽ ലഭ്യമാക്കുന്നത്.