പുനലൂർ: എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പുനലൂർ യൂണിയൻ ആസ്ഥാനത്തുനിന്നും ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള സ്വീകരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി. യൂണിയൻ ആസ്ഥാനത്ത് സമൂഹ പ്രാർഥനയ്ക്കു ശേഷം പഞ്ചലോഹ വിഗ്രഹം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഐക്കരക്കോണം ശാഖാ ഭാരവാഹികൾക്ക് കൈമാറി. ഘോഷയാത്രയ്ക്ക് സമീപ ശാഖകളിലും പുനലൂർ ടൗൺ ശാഖാ ഗുരുക്ഷേത്രത്തിലും സ്വീകരണം നൽകി.
ഇന്ന് രാവിലെ 8.50നും 9.30നും മദ്ധ്യേ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രം മേൽശാന്തി ശ്രീജിത്ത് തിരുമേനി കാർമ്മികത്വം വഹിക്കും. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഗുരുദേവ മന്ദിര സമർപ്പണം നിർവഹിക്കും. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനാകും. സെക്രട്ടറി എസ്.വി.ദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
വിഗ്രഹ ഘോഷയാത്രയ്ക്ക് യോഗം അസിസ്റ്റന്റ് സെക്രട്ടറി വനിതാ വിദ്യാധരൻ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, ഡയറക്ടർ ബോർഡ് അംഗം ജി.സതീഷ് കുമാർ, കൗൺസിലർമാരായ എസ്.സദാനന്ദൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ് ബാബു, എൻ.സുന്ദരേശൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ പ്രസിഡന്റ് ക്യാപ്ടൻ എസ്. മധുസൂദനൻ, വൈസ് പ്രസിഡന്റ് പി.എൻ.സാബു, സെക്രട്ടറി എസ്.വി.ദീപ് കുമാർ, യൂണിയൻ പ്രതിനിധി ബി.ചന്ദ്രബാബു, വനിതാ സംഘം പ്രസിഡന്റ് അഞ്ജു സുനിൽ, വൈസ് പ്രസിഡന്റ് ശ്രീദേവി ടാഗോർ, സെക്രട്ടറി പ്രസന്നകുമാരി,
യൂണിയൻ പ്രതിനിധി ഷീലാ മധുസൂദനൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.എസ്.പ്രദീപ്കുമാർ, എസ്.എസ്.സാബു, എൻ.കുട്ടപ്പൻ, എസ്.ആരോമൽ, പി.ജെ.പ്രമോദ്, പി.ബിജു, പ്രശാന്ത് എൻ.പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.