കരുനാഗപ്പള്ളി: പുതിയകാവ് 1240 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. കുലശേഖരപുരം പുന്നക്കുളം പതിനാലാം വാർഡിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.രാജശേഖരൻ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി വൈ.സഫീന അദ്ധ്യക്ഷയായി. കൃഷ്ണപിള്ള, അബ്ദുൽ ല ത്തീഫ്, കെ.എസ് പുരം സുധീർ, സോമരാജൻ, താഹ, ജാസ്മില്ലാ, ദേവകി, നിസാം തുടങ്ങിയവർ സംസാരിച്ചു.