കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 171​-ാ​മ​ത് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​ല്ലം​ ​യൂ​ണി​യ​ന്റെ​യും​ ​ശ്രീ​നാ​രാ​യ​ണ​ ​ട്ര​സ്റ്റി​ന്റെ​യും​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ്‌​കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​ ​സാ​ഹി​ത്യ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തുന്നു.

ഉ​പ​ന്യാ​സ​ ​മ​ത്സ​ര​ത്തി​​​ൽ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വും​ ​വി​ദ്യാ​ഭ്യാ​സ​ ​ദ​ർ​ശ​ന​വും​ ​(​സ്കൂ​ൾ​ ​വി​​​ഭാ​ഗം​),​ ​സ്ത്രീ​ ​സ്വാ​ത​ന്ത്ര്യ​വും​ ​സാ​മൂ​ഹ്യ​ ​പു​രോ​ഗ​തി​യും​ ​ഗു​രു​വി​ന്റെ​ ​വീ​ക്ഷ​ണ​ത്തി​ൽ​ ​(​കോ​ളേ​ജ് ​വി​​​ഭാ​ഗം​),​ ​കു​മാ​ര​നാ​ശാ​ൻ​ ​കൃ​തി​ക​ളി​ലെ​ ​പ്ര​പ​ഞ്ച​ ​സ്‌​നേ​ഹ​വും​ ​ധാ​ർ​മ്മി​ക​ത​യും​ ​(​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​),​ ​സ​വ​ർ​ണ​ ​മേ​ൽ​ക്കോ​യ്മ​യും​ ​ജാ​തി​ ​വി​വേ​ച​ന​വും​ ​അ​ന്നും​ ​ഇ​ന്നും​ ​(​പൊ​തു​വി​​​ഭാ​ഗം​)​ ​എ​ന്നി​​​വ​യാ​ണ് ​വി​​​ഷ​യം.
ഫു​ൾ​സ്‌​കാ​പ്പ് ​പേ​പ്പ​റി​ന്റെ​ 10​ ​പേ​ജി​ൽ​ ​ക​വി​യാ​ത്ത​ ​സൃ​ഷ്ടി​ക​ൾ​ 30​ന് ​മു​മ്പ് ​ല​ഭി​​​ക്ക​ണം.​ ​വി​​​ലാ​സം​:​ ​പ​ട്ട​ത്താ​നം​ ​സു​നി​ൽ,​ ​വ​ത്സ​ല​ ​നി​വാ​സ്,​ ​ശ്രീ​ന​ഗ​ർ​ 25,​ ​പ​ട്ട​ത്താ​നം​ ​പി.​ഒ,​ ​കൊ​ല്ലം​ 21.​ ​ഫോ​ൺ​:​ 9847747771.​ ​എ​സ്.​എ​ൻ.​ഡി​​.​പി​​​ ​യോ​ഗം​ ​കൊ​ല്ലം​ ​യൂ​ണി​യ​ൻ​ ​ഓ​ഫീ​സി​​​ലും​ ​എ​ത്തി​​​ക്കാം.​ ​ഫോ​ൺ​:​ 04742746196
സ​ബ്‌​ജൂ​നി​യ​ർ,​ ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ,​ ​ജീ​വ​ന​ക്കാ​ർ,​ ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള​ള​ ​മ​റ്റ് ​മ​ത്സ​ര​ങ്ങ​ൾ​:​ ​ക്വി​സ്,​ ​പ്ര​സം​ഗം,​ ​ക​ഥാ​ര​ച​ന,​ ​ക​വി​താ​ര​ച​ന,​ ​ചി​ത്ര​ര​ച​ന.​ ​സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​ദൈ​വ​ദ​ശ​കം​ ​ആ​ലാ​പ​നം​ ​(​സിം​ഗി​ൾ​),​ ​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​കു​മാ​രാ​നാ​ശാ​ന്റെ​ ​ദു​ര​വ​സ്ഥ​ ​എ​ന്ന​ ​ക​വി​ത​യി​ലെ​ ​'​അ​ങ്ങ​ടു​ത്താ​യ് ​മേ​ഞ്ഞു​ ​നി​റം​ ​മ​ങ്ങി​ ​പ​തി​ഞ്ഞ​ ​പാ​ഴ് ​പു​ല്ലു​മാ​ടം​'​ ​എ​ന്നു​ ​തു​ട​ങ്ങി​ ​'​ഹാ​!​ ​ഹി​ന്ദു​ധ​ർ​മ്മ​മേ​ ​ജാ​തി​ ​മൂ​ലം​'​ ​വ​രെ​ ​ആ​ലാ​പ​നം​ ​(​സിം​ഗി​ൾ​)​ ​എ​ന്നി​വ​ 30​ന് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ ​വ​നി​ത​ ​കോ​ളേ​ജ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​മു​ൻ​കൂ​ട്ടി​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​രാ​വി​ലെ​ 9​ ​ന് ​മു​മ്പ് ​കോ​ളേ​ജി​ൽ​ ​എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.