കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ലിഫ്ട് ആൻഡ് എസ്‌കലേറ്റർ മെക്കാനിക് ട്രേഡിലെ ഒഴിവുകളിലേക്ക് (പട്ടികജാതി ഒന്ന്), (മുസ്ലിം ഒന്ന്) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യത: ബിവോക് / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ലിഫ്ട് ആൻഡ് എസ്‌കലേറ്റർ മെക്കാനിക് ട്രേഡിൽ എൻ.ടി.സി / എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അഭിമുഖം സെപ്തംബർ 9ന് രാവിലെ 11ന് നടക്കും. ഫോൺ: 0474 2712781.