shafi
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചെന്ന് ആരോപിച്ച് ചി​ന്നക്കടയി​ൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധം

കൊല്ലം: വടകരയിൽ സി.പി.എമ്മുകാർ ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ റിയാസ് ചിതറ, കെ.എസ്‍യു ജില്ലാ പ്രസിഡന്റ്‌ അൻവർ സുൽഫിക്കർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷംല നൗഷാദ്, ഷമീർ മയ്യനാട്, ഫൈസൽ കുഞ്ഞുമോൻ, ശരത് കടപ്പാക്കട, അനസ് ഇരവിപുരം, റിനോഷ, സൈദ് അലി പഴയറ്റിൻകുഴി, ശ്യാം ചവറ എന്നിവർ നേതൃത്വം നൽകി.