കരുനാഗപ്പള്ളി: കെ.പി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജന്മദിനം ആഘോഷിച്ചു. ജയന്തി സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശശി മണപ്പള്ളി അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണവും, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ജന്മദിന സന്ദേശവും നൽകി. സാമൂഹ്യ പ്രവർത്തകൻ സന്തോഷ് പാലത്തുംപാടൻ മഹാത്മാ അയ്യങ്കാളി സന്ദേശം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, എം.ബി.ബി.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് മാലുമേൽ സുരേഷ് ചികിത്സാ ധനസഹായം വിതരണം ചെയ്തു. മുതിർന്ന സമുദായാംഗം കെ.ജി. ശിവാനന്ദനെ ആദരിച്ചു. വി.മാധവൻകുട്ടി ചന്ദ്രിമ, സി.പുഷ്പാംഗദൻ, രവീന്ദ്രൻ, ശാന്തമ്മ യശോധരൻ, യശോധരൻ വെള്ളായണിപ്പാടം, സുരേന്ദ്രൻ അനന്ദാലയം, ഇന്ദിര, കൃഷ്ണൻകുട്ടി, അനിൽകുമാർ, മനു, അശോകൻ എന്നിവർ സംസാരിച്ചു. അയ്യങ്കാളി സാംസ്കാരിക മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ കുട്ടപ്പൻ അദ്ധ്യക്ഷനായി. കെ.പി.എം.എസ് അയണിവേലിക്കുളങ്ങര-കേശവപുരം പതിനാലാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വെട്ടത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച പുഷ്പാർച്ചനാ ചടങ്ങ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. വി.ജി.ശശികുമാർ അദ്ധ്യക്ഷനായി. പി.രമേശ് ബാബു, ബാബു, ഷീജ ബിജു, അനിയൻ കുഞ്ഞ്, ടി.കെ.സുരേന്ദ്രൻ, വിജയമ്മ വിക്രമൻ, രമണൻ പൈനുംമൂട്ടിൽ, ലളിതാ സദാശിവൻ, ശ്രീകല, ശകുന്തള അമ്മവീട് എന്നിവർ സംസാരിച്ചു.