തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ രക്ഷപ്പെടുത്താൻ ധീരവും സമയോചിതവുമായ പ്രയത്നം നടത്തിയ ഇടക്കുളങ്ങര സ്വദേശി കുഞ്ഞുമോൻ കുറ്റിക്കാടിന് ഇടക്കുളങ്ങര കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സായാഹ്ന സവാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവ് നൽകി.
ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ മുൻ പഞ്ചായത്തംഗം എ. യൂനുസ് അദ്ധ്യക്ഷനായി.പ്രേംകുമാർ, ടി.കെ.സലാഹുദ്ദീൻ, രാജേന്ദ്രൻപിള്ള, മജീദ്, നാസർഖാൻ ,ഡോ.പി .കെ .രാജഗോപാൽ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 25 ന് രാവിലെ 7.30 ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്പ്രസിൽ വന്നിറങ്ങിയ ശേഷം ട്രക്കിന് കുറുകെ മറുവശത്തേക്ക് നടക്കുമ്പോഴായിരുന്നു കോട്ടയം സ്വദേശിയായ പ്രീതി ലാൽ എന്ന സ്ത്രീ അപകടത്തിൽപ്പെട്ടത്. കുഞ്ഞുമോൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച അവർ ഇപ്പോൾ അപകട നില തരണം ചെയ്തു.