chapter-
കൊല്ലം പ്രൊഫഷണൽ ചാപ്റ്ററിൽ 'പൂപ്പൊലി 2025' എന്ന പേരിൽ നടന്ന ഓണാഘോഷം

കൊല്ലം: കൊല്ലം പ്രൊഫഷണൽ ചാപ്റ്ററിൽ 'പൂപ്പൊലി 2025' എന്ന പേരിൽ ഓണാഘോഷം നടത്തി. ഓണം ഘോഷയാത്ര, ശിങ്കാരിമേളം, പായസമേള, ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, ക്ലാസിക്കൽ ഡാൻസ്, ഓണക്കളികൾ, അത്തപ്പൂക്കളം തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പ്രൊഫഷണൽ ചാപ്റ്റർ ഡയറക്ടർ ടി.മോഹനൻ ഓണ സന്ദേശം നൽകി. എക്സിക്യുട്ടിവ് ഡയറക്ടർ ഡോ.വിഷ്ണു ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. എം.എസ്. ഗായത്രി തുടങ്ങിയവർ നേതൃത്വം നൽകി.