ഓയൂർ : ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള സന്ധി സംഭാഷണത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സാംസ്കാരിക സമ്മേളനങ്ങളുടെയും സെമിനാറുകളുടെയും ഭാഗമായി കൊല്ലം രാമസ്വാമി മഠത്തിൽ ഗുരു-ഗാന്ധി സമാഗമവും മഹാത്മ അയ്യങ്കാളി അനുസ്മരണവും നടന്നു. ഗുരുസ്മരണയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ എൻ. മഹേശ്വരൻ അദ്ധ്യക്ഷനായി. ടി.എസ്. ശിവജി സ്വാഗതം പറഞ്ഞു. ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിയായ സ്വാമി ശിവനാരായണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി ശ്രീനാരായണ ധർമ്മ വ്രത അനുഗ്രഹ പ്രഭാഷണം നടത്തി.
ഡോ. അശോകൻ, ദ്വാരക മോഹൻ, ശിവ ബാബു, ബാലരാമപുരം ഷിബു എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കവി സമ്മേളനത്തിൽ ആറ്റൂർ ശരത് ചന്ദ്രൻ, രാജൻ മടക്കൽ, വിജയൻ ചന്ദനമല, അപ്സര ശശികുമാർ, ആശ്രാമം ഓമനക്കുട്ടൻ, മുക്കോട് ഗോപാലകൃഷ്ണൻ, എസ്.എം. ഷിബു എന്നിവർ കവിതകൾ അവതരിപ്പിച്ചു. കവിതകൾ അവതരിപ്പിച്ച എല്ലാവരെയും രാമസ്വാമി മഠം സെക്രട്ടറി സ്വാമി ശ്രീനാരായണ ധർമ്മ വ്രത പൊന്നാട അണിയിച്ച് മെമെന്റോ നൽകി ആദരിച്ചു.