thadav

കൊല്ലം: മയക്കുമരുന്ന് കൈവശം വച്ച കേസിൽ യുവാവിനെ ഏഴ് വർഷം കഠിനതടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തൃക്കോവിൽവട്ടം കുന്നത്തുവിള വീട്ടിൽ രാഹുലിനെയാണ് (33) കൊല്ലം അസിഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷിച്ചത്. 2023 സെപ്തംബർ 6ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ കണ്ണനല്ലൂർ ജംഗ്ഷന് സമീപം രാത്രി വാഹന പരിശോധനയ്ക്കിടെ കണ്ണനല്ലൂർ സബ് ഇൻസ്പെക്ടറായിരുന്ന ഗോപകുമാർ കാറിൽ വരികയായിരുന്ന രാഹുലിന്റെ പക്കൽ നിന്ന് 3.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തെന്നാണ് കേസ്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന വി.ജയകുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.കെ.മനോജ് ഹാജരായി.