vipani
നെടുമ്പായിക്കുളം സ്വാശ്രയ കർഷക വിപണിയുടെ വാർഷികവും ബോണസ് വിതരണവും മന്ത്രി കെ. എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : വി.എഫ്.പി.സി.കെ നിയന്ത്രണത്തിലുള്ള നെടുമ്പായിക്കുളം സ്വാശ്രയ കർഷക വിപണിയുടെ വാർഷിക ആഘോഷവും ബോണസ് വിതരണവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ്,വാർഡ് മെമ്പർ മഞ്ജു രാജ് തുടങ്ങിയവർ സംസാരിച്ചു. സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് ഡി.സുഭാഷ് സ്വാഗതവും ട്രഷറർ വി.രാജൻ നന്ദിയും പറഞ്ഞു.