ddd
ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓണ വിപണി ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ.ജെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ ഓണ വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ.ജെ.രാജൻ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.. വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ അദ്ധ്യക്ഷനായി . ഡയറക്ടറൻമാരായ അർ.രതീഷ്, മോഹനൻ നായർ, കമലാസനൻ, സുരേഷ്കുമാർ, ഷീബ, ഷിംല, സി.പി എം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുരേഷ് , ബാങ്ക് സെക്രട്ടറി ഇൻ-ചാർജ്ജ് എൻ.ബിന്ദു, ജീവനക്കാരായ ജെ.അലക്സാണ്ടർ, ആൻസി, റോഷൻ തോമസ്, ഷാജഹാൻ, തുടങ്ങിയവർ സംസാരിച്ചു.