കൊല്ലം : പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ ഓണസദ്യ സംഘടിപ്പിച്ചു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യാതിഥിയായി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി. സജി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. വൈസ് പ്രസിഡന്റ് എം.ജി. നടരാജൻ, ജോയിന്റ് സെക്രട്ടറി എസ്.ദിനേശ്, ഖജാൻജി ആർ.സത്യനേശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ ഓണസദ്യയ്ക്ക് നേതൃത്വം നൽകി. നിരവധി വിശിഷ്ട വ്യക്തികൾ ഉൾപ്പടെ രണ്ടായിരത്തിലധികം ഭക്തർ ഓണസദ്യയിൽ പങ്കെടുത്തു.